‘‘ആ പത്ത് കോടിയുടെ 10 ശതമാനം പോരേ മജീദ് സാഹിബേ ജീവനക്കാരുടെ ശമ്പള കുടിശിക തീർക്കാൻ’’ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രിക ജീവനക്കാരൻ സയ്യിദ് നൗഷാദ് ബാഫക്കി തങ്ങൾ
കെ.പി.എ.മജീദ് നൽകിയത് വണ്ടിച്ചെക്കെന്നും
കോഴിക്കോട്: ചന്ദ്രിക പത്രത്തിൽ ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാതെ പട്ടിണിയിലേക്ക് തള്ളിവിടുന്ന മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി ജീവനക്കാർ..ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിന് തൊഴിലാളി യൂണിയനുമായുള്ള വിരോധമാണ് ജീവനക്കാരെ പട്ടിണിയിലാക്കുന്നതെന്ന് ചന്ദ്രിക എംപ്ലോയിസ് യൂണിയൻ നേതാവും ലീഗ് പ്രവർത്തകനുമായ സയ്യിദ് നൗഷാദ് ബാഫക്കി തങ്ങൾ ഫേസ്ബുക്കിൽ പ്രതികരിച്ചു.
‘‘പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത്. ആ പത്ത് കോടിയുടെ പത്ത് ശതമാനം തുക വരുമോ മജീദ് സാഹിബേ മുഴുവൻ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ ???ഈ കോവിഡ് കാലത്ത് രാജ്യത്തെ മുഴുവൻ തൊഴിലാളികളും പണമില്ലാതെ കഷ്ടപ്പെടുമ്പൾ നമ്മുടെ ജീവനക്കാർ എങ്ങോട്ട് പോകാനാണ്’’എന്നും പോസ്റ്റിൽ ചോദിക്കുന്നു. കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്
സയ്യിദ് നൗഷാദ് ബാഫക്കി തങ്ങൾ
പോസ്റ്റിൽ പറയുന്നു…
ഈ പാവങ്ങളോട് ഇത് ചെയ്യരുത്
കെപിഎ മജീദ് സാഹിബേ…
ദിവസക്കൂലി ജീവനക്കാരെ തൊഴിലാളി യൂണിയനുമായുള്ള മജീദ് സാഹിബിന്റെ ഈഗോയിൽ പെടുത്തി അവരെയും അവരുടെ കുടുംബത്തിനേയും പട്ടിണിക്കിടരുത്.പ്ലീസ്
മുമ്പ് ഇതുപോലെ ജീവനക്കാർ സമരം ചെയ്തിട്ട് ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജീവനക്കാരേയും നിങ്ങളെയും അടക്കം വിളിച്ചിരുത്തി സംസാരിച്ചതിൽ മജീദ് സാഹിബ് ഉറപ്പു പറഞതായിരുന്നുമുഴുവൻ കുടിശ്ശിക ശമ്പളവും തീർത്തു നൽകാമെന്ന്അതിന്റെ അടിസ്ഥാനത്തിൽ #ചന്ദ്രിക ഏതാനും മാസത്തെ ശമ്പള കുടിശ്ശിക നൽകുകയും ചെയ്തതാണ്. ബാക്കിയുള്ള കുടിശ്ശികക്ക് താങ്കൾ നൽകിയ ചെക്കുകൾ അടക്കം വണ്ടിച്ചെക്ക് ആയിരുന്നു എന്നതും ഞാൻ ഓർമ്മിപ്പികട്ടെ താങ്കളെ. അതിന്റെ പേരിൽ കേസുകളും നിലനിൽക്കുന്നുണ്ട്
അന്ന് ബാക്കിയുള്ള കുടിശ്ശിക അടക്കം ഇപ്പോൾ മൂന്ന് മാസത്തേതും ഗ്രാറ്റുവിറ്റിയും എല്ലാ കൂടി ചേർത്താൽ
മാസങ്ങൾ ഒരുപാടായി മജീദ് സാഹിബേ
പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത് പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ടി നിക്ഷേപിച്ച തുക
(ചന്ദിക കോടതിയിൽ നൽകിയ വിശദീകരണം)
ആ പത്ത് കോടിയുടെ പത്ത് ശതമാനം തുക വരുമോ മജീദ് സാഹിബേ മുഴുവൻ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ ???
ഈ കോവിഡ് കാലത്ത് രാജ്യത്തെ മുഴുവൻ തൊഴിലാളികളും പണമില്ലാതെ കഷ്ടപ്പെടുമ്പൾ നമ്മുടെ ജീവനക്കാർ എങ്ങോട്ട് പോകാനാണ്
ഇന്ന് അൽപം മുമ്പ് താങ്കളുമായി ഞാൻ ഫോണിലൂടെ സംസാരിച്ചപ്പോൾ താങ്കളുടെ ധാർഷ്ട്യം നിറഞ്ഞ മറുപടി മുസ്ലിം ലീഗിന്റെ ഒരു നേതാവിന് ചേർന്നതല്ല
അതിനുപരി STU എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ ഒട്ടും ചേർന്നതല്ല ചന്ദ്രികയിലെ ജീനക്കാരിൽ പലരും
ആദരണീയരായ മുൻകാല പാർട്ടി നേതാക്കളുടെ പാവങ്ങളായ മക്കളും പേരക്കുട്ടികളും ബന്ധുമിത്രാധികളും കൂടിയാണ് എന്നത് കൂടി ഓർമ്മ വേണം പാർട്ടി സെക്രട്ടറിക്ക്
എൻഫോഴ്സ്മെന്റ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഫൈനാൻസ് ഡയറക്ടർ പിഎംഎ സമീർ അടക്കം താങ്കളുടെ ഇഷ്ടക്കാരുടെയൊന്നും ശമ്പളം കുടിശ്ശികയില്ലാത്തതിൽ എനിക്ക് അത്ഭുതം ഉണ്ട് മജീദ് സാഹിബേ
സ്വർണ കള്ളകടത്തിൽ പെട്ട് ഭരണപക്ഷം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പ്രതിപക്ഷത്തെ ഒരു പ്രധാന പാർട്ടിയുടെ സെക്രട്ടറി പാർട്ടി പത്രത്തിലെ ജീവനക്കാരോട്
കാണിക്കുന്ന നെറികേട് ഞാൻ പൊതുയിടത്തിൽ പറയാൻ കാരണം ഈ വിഷയത്തിൽ ഫോണിലൂടെയുള്ള താങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ്
എന്നെകൊണ്ട് ഇത് പൊതുയിടത്തിൽ പറയിപ്പിച്ചത് ഇതിന് ഉത്തരവാദി സെക്രട്ടറി ഒരേയൊരാളുടെ ധാർഷ്ട്യം തന്നെ പാർട്ടിക്ക് ഇതിൽ ഒരു പങ്കും ഇല്ല
ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേയും
മറ്റു പാർട്ടി നേതാക്കളുടേയും ശ്രദ്ധ ഈ കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകും എന്ന വിശ്വാസത്തോടെ