നയതന്ത്രവുമായി പ്രിയങ്ക , സച്ചിൻ പൈലറ്റ് അയഞ്ഞു; രാജസ്ഥാൻ കോൺഗ്രസ്സിൽ പ്രതിസന്ധി അകന്നു ,ബിജെപിയിലേക്ക് ഇല്ലെന്നും സച്ചിൻ
ന്യൂഡൽഹി : ആഭ്യന്തര തര്‍ക്കം രൂക്ഷമായ രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രതിസന്ധി അയയുന്നു.പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക വിരാമമിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്്്ലോട്ടുമായും വിമതസ്വരമുയര്‍ത്തിയ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റുമായും പ്രിയങ്ക സംസാരിച്ചു. തുടർന്നാണ് പരിഹാര വഴി തെളിയുന്നത്. സച്ചിൻ പൈലറ്റ് ഹൈക്കമാൻഡുമായും ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ സ്വതന്ത്രരടക്കം 102 എം.എല്‍.എമാര്‍ പങ്കെടുത്തുവെന്ന് അശോക് ഗെഹ്ലോട്ട് ക്യാമ്പ് അവകാശപ്പെട്ടു. നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന് പങ്കെടുത്തില്ലെങ്കിലും കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കില്ല.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി തുറന്ന പോര് പ്രഖ്യാപിച്ച സച്ചിന് പൈലറ്റ് ഒടുവില്‍ വഴങ്ങുന്നതായാണ് സൂചനകള്‍. നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന് പങ്കെടുത്തില്ലെങ്കിലും കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കില്ല. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ബി.ജെ.പി യിലേക്കില്ലെന്നാണ് സച്ചിന്റെ നിലപാട്. നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിഭാഗം എം.എല്‍എമാരും പങ്കെടുത്തത് അശോക് ഗെഹ്ലോട്ട് ക്യാമ്പിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു. സച്ചിന് 12 എം.എല്‍.എമാരുടെ പിന്തുണ മാത്രമേ ഉള്ളൂവെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. എം.എല്‍.എമാരെ അടര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്ന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസയച്ചതാണ് സച്ചിന് പൈലറ്റിനെ ചൊടിപ്പിച്ചത്.
200 അംഗ നിയമസഭയില്‍ സ്വതന്ത്ര എം.എല്‍.എമാരടക്കം 122 പേരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ 25 പേരെയെങ്കിലും അടര്‍ത്തി മാറ്റിയാല്‍ മാത്രമേ സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയുകയുള്ളൂ.