ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേലയുടെ മകൾ സിൻസി മണ്ടേല അന്തരിച്ചു.59 വയസായിരുന്നു. ഇന്ന് രാവിലെ ജാേഹന്നാസ്ബർഗിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. എന്തായിരുന്നു മരണകാരണമെന്ന് വ്യക്തമല്ല.ഇവർ നേരത്തേ രോഗ ബാധിതയായിരുന്നോ എന്നും വ്യക്തമല്ല.നെൽസൺ മണ്ടേലയുടെയും ആറാമത്തെ മകളാണ് സിൻസി മണ്ടേല. ഡെന്മാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസിഡറായിരുന്നു.