മാസ്ക് ധരിക്കാത്ത 199 പേര്‍ക്കെതിരെ കേസ്:ലോക് ഡൗണ്‍ നിർദേശം ലംഘിച്ച 33 പേരെ അറസ്റ്റ് ചെയ്തു
കാസർകോട് : ജില്ലയില്‍ മാസ്ക് ധരിക്കാത്ത 199 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ മാസ്ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12401 ആയി.ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 33 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട്(1), കുമ്പള(3), ആദുര്‍(1),മേല്‍പ്പറമ്പ(2),അമ്പലത്തറ(1),ഹോസ്ദുര്‍ഗ്(1), നീലേശ്വരം(2), ചന്തേര(2),വെള്ളരിക്കുണ്ട്(1),ചിറ്റാരിക്കാല്‍(1) എന്നീ സ്റ്റേഷനുകളിലായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3998 ആയി. വിവിധ സ്റ്റേഷനുകളിലായി 3070 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1266 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.