കോറണ്ടൈനിലായിരുന്ന വയനാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് സ്വദേശി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോറോം കോരന്‍കുന്നന്‍ നൗഫലാണ് (37) സൗദി വാദിനുവൈമയില്‍ മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
പ്രദേശത്തെ ഒരു ആശുപത്രിയില്‍ ഡോക്ടറെ കണ്ട ശേഷം മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. സഹോദരന്റെ പലചരക്കുകടയില്‍ ജോലിക്കാരനാണ്. നൗഫലിന്റെ സഹോദരനുംരോഗം ബാധിച്ച് ചികില്‍സയിലാണ്. ഭാര്യ: റെജീന. മക്കള്‍: റൈന, ഫാത്തിമ.