കേരളത്തിലെ ആദ്യത്തെ ഉപ്പ് നിര്‍മ്മാണ ഫാക്ടറി കാഞ്ഞങ്ങാട്ട് വരുന്നു
ഒഴിഞ്ഞവളപ്പിൽ സ്ഥാപിക്കുന്ന സംരംഭത്തിന്റെ മുടക്കുമുതൽ 30 കോടി
കാഞ്ഞങ്ങാട്: കടല്‍ വെള്ളത്തില്‍നിന്ന് ഉപ്പ് കുറുക്കുന്ന സ്വകാര്യസംരംഭം കാഞ്ഞങ്ങാട്ട് വരുന്നു. മണിക്കൂറില്‍ ലക്ഷം ലിറ്റര്‍ കടല്‍വെള്ളം കുറുക്കിയെടുക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് സ്ഥാപിക്കുന്നത്. ഒരുലക്ഷം ലിറ്റര്‍ വെള്ളത്തില്‍നിന്ന് മൂന്നുടണ്‍ ഉപ്പ് കിട്ടും. ഇതേ സമയം തന്നെ ഫാക്ടറിയുടെ മറ്റൊരു യൂണിറ്റില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റും. ഇത്രയും കടല്‍ വെള്ളത്തില്‍ നിന്ന് 44,000 ലിറ്റര്‍ ജലം ശുദ്ധീകരിച്ചെടുക്കും. 30 കോടി രൂപയുടെ പദ്ധതിയാണിതെന്നും ഉപ്പുനിര്‍മാണ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണെന്നും ഉടമകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തുടക്കത്തില്‍ 150 പേര്‍ക്കും, തുടര്‍ഘട്ടങ്ങളിലായി 350 ലേറെപ്പേര്‍ക്കും ജോലി നല്‍കും. കടപ്പുറം പ്രദേശമായ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് ഫാക്ടറി സ്ഥാപിക്കുക. ഒന്‍പതുമാസം കൊണ്ട് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങും. ഇതിന് മുന്നോടിയായി നീലേശ്വരം കണിച്ചിറയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതായും ഇവര്‍ വ്യക്തമാക്കി.
പദ്ധതിക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരം കിട്ടിയതായി ഉടമകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്മാന് പി.കെ.പദ്മനാഭന് നമ്ബ്യാര്‍, മാനേജിങ് ഡയറക്ടര്‍ ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.