ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 28,701 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി. നിലവിലെ നിലയിൽ മുന്നോട്ട് പോകുകയാണെങ്കിൽ നാളെയോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷം കടക്കും. 500 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.
ഇതോടെ രാജ്യത്തെ ആകെ മരണം 23,174 ആയി.
ഇത് വരെ 5,53,470 പേരാണ് രാജ്യത്ത് കൊവിഡ് മുക്തി നേടിയത്. നിലവിൽ 3,01,609 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 63 ശതമാനമാണ് ഇപ്പോൾ.