കോട്ടയം: ഒരു കൊവിഡ് മരണം കൂടി കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് (71) മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്.ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത വൃക്കരോഗിയായിരുന്നു. കൂടാതെ പ്രമേഹവും കലശലായിരുന്നു.