മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു . വൈറസ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത് 173 ആളുകളാണ് . കൂടാതെ 7827 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. പ്രധാന നഗരമായ മുംബൈയില്‍മാത്രം 44 പേരാണ് മരിച്ചത് കൂടാതെ 1263 പുതിയ കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ മരണം 10289 ആയി. 254427 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്