കാസർകോട് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് പകർന്നത് 41 പേർക്ക്
വിശദ വിവരങ്ങൾ ഇങ്ങനെ :
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍
പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മീഞ്ച പഞ്ചായത്തിലെ 29 വയസുകാരി(ജൂലൈ 5 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം) , ആരോഗ്യ പ്രവര്‍ത്തകയായ പള്ളിക്കര പഞ്ചായത്തിലെ 54 വയസുകാരി (ജൂലൈ ഒന്നിന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയാതെ കോവിഡ് പോസിറ്റീവായ ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളിലെ 35,29 വയസുളള പുരുഷന്മാര്(ചെര്‍ക്കളയില്‍ ഹോട്ടല്‍ നടത്തുന്നു), പ്രാഥമിക സമ്പര്‍ക്കിലൂടെ ഒരേ കുടുംബത്തിലെ കുമ്പള പഞ്ചായത്തിലെ 65,32 വയസുള്ള പുരുഷന്മാര്,56,26 വയസുള്ള സ്ത്രീകള്‍ക്കും രണ്ട് വയസുള്ള പെണ്‍കുഞ്ഞിനും( ജൂലൈ 7 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയതെ കോവിഡ് സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്തിലെ 38 വയസുകാരനും( കാസര്‍കോട് പച്ചക്കറി കട നടത്തുന്നു), പ്രാഥമിക സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച മധുര് പഞ്ചായത്തിലെ 28,29,30 വയസുള്ള സ്ത്രീകള്‍, 2,7, 8 വയസുള്ള പെണ്‍കുട്ടികള്‍ 3,9 വയസുള്ള ആണ്‍കുട്ടികള്‍(ജൂലൈ 5 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം) ,ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച പനത്തടി പഞ്ചായത്തിലെ 69 കാരന്, മഞ്ചേശ്വരം പഞ്ചായത്തിലെ 50,52 വയസുള്ള പുരുഷന്മാര്, 42 വയസുള്ള സ്ത്രി, മുളിയാര്‍ പഞ്ചായത്തിലെ 56,40,32,20 വയസുള്ള സ്ത്രീകള്‍, 14,4 വയസുള്ള പെണ്‍കുട്ടികള്‍, 64,23 വയസുള്ള പുരുഷന്മാര്, 10 വയസുള്ള ആണ് കുട്ടി, ചെങ്കള പഞ്ചായത്തിലെ 40 വയസുള്ള പുരുഷന്,ഒമ്പത് വയസുള്ള ആണ്‍കുട്ടി, 28 വയസുള്ള സ്ത്രീ,മൂന്നു വയസുള്ള പെണ്‍കുട്ടി(ഒരേ കുടുംബംജൂലൈ 5 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), മധുര് പഞ്ചായത്ത് സ്വദേശികളായ 38 (ചുമട്ട് തൊഴിലാളി),38(പച്ചക്കറി കട തൊഴിലാളി) വയസുള്ള പുരുഷന്മാര്, ചെങ്കള പഞ്ചായത്തിലെ 41 കാരന്, ബുക്ക് സ്റ്റാള്‍ ജീവനക്കാരനായ കാസര്‍കോട് നഗരസഭയിലെ 18 കാരന്, കാസര്‍കോട് തട്ടുകടയിലെ ജോലിക്കാരനായ 49 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ചെരുപ്പുകടയിലെ ജീവനക്കാരനായ 52 വയസുള്ള ചെങ്കള സ്വദേശി, കാസര്‍കോട് സ്റ്റേഷനറി കട നടത്തുന്ന 45 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി എന്നിവര്‍ക്കും
ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍
ദിവസവും മംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്ന മെഗ്രാല്‍പുത്തൂരിലെ 32, 22 വയസുള്ള പുരുഷന്മാര്, ചെങ്കളയിലെ 52,36 വയസുള്ള പുരുഷന്മാര്, മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ(മംഗളൂരു) 33 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, കര്‍ണ്ണാടകയില്‍ നിന്ന് ജൂലൈ നാലിന് എത്തിയ 32 വയസുള്ള മുളിയാര്‍ സ്വദേശി എന്നിവര്‍ക്കും
വിദേശത്ത് നിന്ന് എത്തിയവര്‍
യു എ ഇ യില്‍ നിന്ന് വന്നവര്‍: ജൂണ്‍ 27 ന് വന്ന 37 യസുകാരന്, ജൂണ്‍ 24 ന് വന്ന 25 വയസുള്ള സ്ത്രീ, ജൂണ്‍ 28 ന് വന്ന 47 വയസുകാരന് (എല്ലാവരും പുല്ലൂര്‍ പെരിയ പഞ്ചായത്ത്),ജൂണ്‍ 30 ന് വന്ന 24 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് വന്ന 23 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി
ഒമാനില്‍ നിന്ന് വന്നയാള്‍: ജൂലൈ ഒന്നിന് വന്ന 44 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി,
കുവൈത്തില്‍ നിന്ന് വന്നയാള്‍: ജൂലൈ രണ്ടിന് വന്ന 37 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി
ബഹ്റിനില്‍ നിന്ന് വന്നയാള്‍: ജൂണ്‍ 24 ന് വന്ന് 48 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
ജില്ലയില്‍ ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ഒമാനില്‍ നിന്നെത്തി ജൂണ്‍ 30 ന് പോസിറ്റീവായ 45 വയസുകാരന്,ഖത്തറില്‍ നിന്ന് വന്ന് ജൂലൈ ഒന്ന് രോഗം സ്ഥിരീകരിച്ച 33 വയസുകാരന്(കുമ്പള പഞ്ചായത്ത്), യു പിയില്‍ നിന്ന് വന്ന് ജൂലൈ ഒന്ന് രോഗം സ്ഥീരീകരിച്ച 30 വയസുകാരന്(മംഗല്പാടി), സമ്പര്‍ക്കത്തിലൂടെ ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 67 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള എന്മകജെ പഞ്ചായത്ത് സ്വദേശി,
ഉദയഗിരി സിഎഫ് എല്‍ടിസിയില്‍ നിന്ന് രോഗമുക്തി നേടയവര്: കുവൈത്തില്‍ നിന്ന് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിനി, ദുബായില്‍ നിന്നെത്തി ജൂലൈ 2 ന് കോവിഡ് സ്ഥിരീകരിച്ച് 42 വയസുള്ള ഉദുമ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6513 പേര്
വീടുകളില്‍ 5897 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 616 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6513 പേരാണ്. പുതിയതായി 465 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 489 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 368 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
കാസറഗോഡ് ജില്ലയിൽ ഇതാദ്യമായി ഒരു ദിവസം അൻപതിലധികം ആളുകളിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. നമ്മുടെ ജില്ല വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നിർഭാഗ്യവശാൽ ഇന്നാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ (41) ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമ്പർക്ക രോഗികളിൽ കൂടുതൽ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ എട്ടുപേർ രോഗ ഉറവിടം അറിയാത്തവരവായി ഉൾപ്പെട്ടിട്ടുള്ളതാണ്. ലോക് ഡൗൺകാലത്ത് ജനങ്ങൾ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങൾ. കഴിഞ്ഞ മെയ് 27 മുതൽ 35 ദിവസം ഒരു സമ്പർക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് ആണ് നമ്മുടേത് . ഈ നേട്ടം നമുക്കിനിയും കൈവരിക്കാൻ കഴിയും അതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. അതിർത്തി വഴി കോവിഡ്19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കടന്നു വരുന്നവരെ കണ്ടെത്തുന്നതിനും അത്തരം തെറ്റായ കാര്യങ്ങൾ പ്രതിരോധിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ മുന്നിട്ടിറങ്ങേണ്ടതാണ്. അനാവശ്യ യാത്രകളും കൂട്ടം കൂടലും നിർബന്ധമായും ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും ജില്ല ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്. ആയതിനാൽ ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകൾ എല്ലാവരും പാലിക്കേണ്ടതാണ്. അനാവശ്യമായി പൊതുഇടങ്ങളിൽ വരുന്നത് കർശനമായി ഒഴിവാക്കേണ്ടതും അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി മാത്രം കടകൾ സന്ദർശിക്കേണ്ടതുമാണ്. 65 വയസ്സിൽ കൂടുതലുള്ളവരും പത്തു വയസ്സിൽ താഴെയുള്ളവരും പൊതുഇടങ്ങളിൽ വരാൻ പാടുള്ളതല്ല. ഇപ്പോൾ ഉള്ള നിയന്ത്രണങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാൻ മുൻകാലങ്ങളിൽ നൽകിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇതിനാൽ മുഴുവൻ പേരും ഈ നടപടികളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഡോ ഡി സജിത് ബാബു ഐ എ എസ്
ജില്ലാ കലക്ടർ കാസറഗോഡ്
കൂടുതൽ വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയുന്നതാണ്