മലയാളിയുടെ ഇക്കിളി വാർത്താക്കാഴ്ചയെ പൊളിച്ചടുക്കി ഖലീൽ കളനാട്
കൊച്ചി :മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെയും ഇക്കിളി വാർത്ത സംസ്കാരത്തെയും തുറന്നുകാട്ടുന്ന കുറിപ്പുമായി പ്രശസ്ത രാഷ്ട്രീയ വിമർശകനും സാമൂഹ്യ പ്രവർത്തകനുമായ ഖലീൽ കളനാട് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കയാണ്.ഖലീലിന്റെവെളിപാടുകൾഅദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകൾ നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്,സമകാലിക വിഷയങ്ങളാണ് ഖലീലിന്റെവെളിപാടുകളിലൂടെ പുറത്ത് വരാറുള്ളത്.ഏറ്റവുമൊടുവിൽ കേരളത്തിൽ മുഖ്യ ധാര മാധ്യമങ്ങളിലെ സ്വപ്ന സ്വർണ്ണ കേസ് റിപ്പോർട്ടിങ്ങിനെ പൊളിച്ചടുക്കിയാണ് ഖലീൽ കളനാട് ഇന്ന് രംഗത്തുവന്നിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം.
മീഡിയറൂമിൽ കേറി വന്ന എം ഡി ഡബിൾ ചൂടിലാണ് .. നിങ്ങളിവിടെ എന്ത് ചെയ്യുകയാണ് .. പെട്ടന്ന് പെട്ടന്ന് ലൈവ് കണക്ട് ചെയ്യ് …
അവതാരകൻ കോട്ടുമിട്ട് ന്യൂസ് ടേബിളിൽ കയറി വാചക കസർത്തു ആരംഭിക്കുന്നു ..
നമസ്ക്കാരം … ഇന്നു കേരളം ഞെട്ടിത്തരിക്കുന്ന വാർത്തകളുടെ തത്സമയ ദൃശ്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഖലീലിന്റെ വെളിപാടുകൾ അവതരിപ്പിക്കുകയാണ് .. അതെ നമ്മുടെ സ്വർണ്ണയെ കേരളത്തിലേക്ക് കൊണ്ട് വന്നു കൊണ്ടിരിക്കുന്നു .. കേരളം കണ്ണും കാതും തുറന്നു വെച്ച് അതീവ താല്പര്യത്തോടെയും ഒരൽപ്പം കുളിരോടെയും കൂടി കണ്ടു കൊണ്ടിരിക്കുന്ന തത്സമയ വിവരണങ്ങൾ ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളിൽ എത്തിക്കുന്നു .. പ്രേക്ഷകരോട് ഒരു പ്രത്യെക കാര്യം കുട്ടികൾ നിങ്ങളുടെ അടുത്തുണ്ടെങ്കിൽ അവരെ ഈ പരിപാടി കാണുന്നതിൽ നിന്നും ഒന്ന് മാറ്റി നിർത്തിയാൽ നല്ലതാണു .. നമ്മുക്ക് തുടരാം ..
അവതാരകൻ : ഹലോ .. റിപ്പോർട്ടർ നിങ്ങൾക്ക് കേൾക്കാമോ .. ഹാലോ ഹാലോ ..
റിപ്പോർട്ടർ : കേൾക്കാം കേൾക്കാം .. ഞങ്ങളിപ്പോൾ സ്വർണ്ണയെയും കൊണ്ട് വരുന്ന അന്വേഷണ സംഘത്തിന്റെ കാറിന്റെ പിന്നിൽ എത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .. നിരവധി ചാനലുകളുടെ ലൈവ് വാഹനങ്ങൾ ഞങ്ങളുടെ മുന്നിലുള്ളതിനാൽ അവയെയൊക്കെ മറി കടന്നു സ്വർണ്ണയുടെ വാഹനത്തിന്റെ പിന്നിൽ എത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഞങ്ങൾ ..
അവതാരകൻ : വേഗം .. പെട്ടന്ന് നോക്കു .. എങ്ങനെയും ഇടിച്ചു കൈയേറി മുന്നിൽ എത്തൂ ..
റിപ്പോർട്ടർ : അങ്ങനെ ഞങ്ങളിതാ സ്വർണ്ണയുമായി വരുന്ന വാഹനത്തിന്റെ തൊട്ടു പിന്നിൽ എത്തിയിരിക്കുന്നു .. രണ്ടു പ്രതികളാണ് കാറിലുള്ളത് …. ഇവരുടെ അറസ്റ്റോടു കൂടി ഈ സ്വര്‍ണക്കടത്തിന്റെ ചുരുൾ അഴിയുമെന്നാണ് പ്രതീക്ഷ .. ആരാണ് സ്വർണ്ണം അയച്ചത് .. ആർക്ക് വേണ്ടി .. എന്നിങ്ങനെയെല്ലാം ..
അവതാരകൻ : ഒരു നിമിഷം .. നമ്മൾക്ക് ചെറിയ ഒരു ഇടവേള ആവശ്യമാണ് .. ദാ പോയി .. ദേ വന്നു …
വാഷിങ് പൗഡർ നിര്മ്മാ .. വാഷിംഗിങ് പൗഡർ നിര്‍മ്മ …
അവതാരകൻ റിപ്പോർട്ടർക്ക് ഫോൺ വിളിച്ചു : താൻ എന്ത് കോപ്പിലെ റിപ്പോർട് ആണെടോ പറയുന്നത് .. താൻ പറയുന്നതൊക്കെ ആർക്ക് അറിയണം .. എരിവും പുളിവും വരട്ടെ .. പെട്ടന്ന് ..
അവതാരകൻ : നമ്മുടെ പ്രതിനിധി സ്വർണ്ണയുടെ വാഹനത്തിന്റെ തൊട്ടു പിന്നിൽ നിന്ന് കൊണ്ട് അതിനകത്തെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു …
റിപ്പോർട്ടർ : ഞങ്ങളുടെ തൊട്ടു മുന്നിലിരിക്കുന്ന ചുവന്ന ബോർഡ് വെച്ച് അതിൽ പോലീസ് എന്നെഴുതിയ കാറിലാണ് ഇപ്പോൾ സ്വർണ്ണയുമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് .. കേരള ചരിത്രത്തിൽ .. അല്ല ലോക ചരിത്രത്തിൽ ആദ്യമായി ഈ വാർത്ത പുറത്തു വിടുന്നത് ഞങ്ങളാണ് .. ഞങ്ങളുടെ ചാനലാണ് .. അതെ നിങ്ങൾ ഈ ദൃശ്യങ്ങളിൽ കാണുന്നത് പോലെ ഞങ്ങൾ ഇപ്പോൾ പ്രതികളുള്ള വാഹനത്തിന്റെ വശത്തു കൂടി തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോയി കൊണ്ടിരിക്കുകയാണ് .. കണ്മഷിയൊക്കെ ഇട്ട് ചുവന്ന ലിപ്സ്റ്റിക്കും പുരട്ടി അതീവ സുന്ദരിയായി രണ്ടു പോലീസുകാരുടെ നടുവിലാണ് പ്രതിയുടെ ഇരുത്തം ..
അവതാരകൻ : ഒരു നിമിഷം ഒരു നിമിഷം .. സ്വർണ്ണയുടെ രണ്ടു വശങ്ങളുമായി ഇരിക്കുന്ന പോലീസ്കാർ ആരൊക്കെയാണ്.. ? അവർ അവരെ മുട്ടുരുമ്മിയാണോ ഇരിന്നിരിക്കുന്നത് ..?
റിപ്പോർട്ടർ : ആരൊക്കെയാണെന്ന് മനസ്സിലാകുന്നില്ല .. രണ്ടു വനിതാ പോലീസ്കാരികളാണ് .. ഒരു നിമിഷം അവരുടെ പേര് ചോദിച്ചു പറയാം ..
അവതാരകൻ : ഓ വാനിതാ പോലീസ്കാർ ആയിരുന്നോ .. വേണ്ട പേര് വേണ്ട .. നിങ്ങൾ തുടർന്ന് കൊള്ളുക …
റിപ്പോർട്ടർ : സ്വർണ്ണയുടെ ഇരിപ്പ് കണ്ടാൽ നമ്മുക്ക് സഹിക്കന്‍ സാധിക്കില്ല .. കരക്ക് പിടിച്ചിട്ടിരിക്കുന്ന സ്വർണ്ണ മത്സ്യത്തെ പോലെ അവളുടെ ആ ലോല മനസ്സ് പിടക്കുന്നത് എനിക്ക് ഈ വാഹനത്തിലിരുന്നു കാണാം .. കറുത്ത ചുരിദാർ ആണോ ടോപ് ആണോ ടി ഷർട്ട് ആണോ പ്രതി ധരിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാൻ പറ്റുന്നില്ല ..
അവതാരകൻ : ഒന്നുടെ സൂക്ഷിച്ചു നോക്കൂ .. അറിയാനായി മലയാളികൾ ആകംക്ഷയോടെ കാത്തിരിക്കുകയാണ് .. ക്യാമെറ സൂം ചെയ്യൂ ..
റിപ്പോർട്ടർ : അതെ അവർ ധരിച്ചിരിക്കുന്നത് കറുത്ത ചുരിദാർ തന്നെയാണ് .. നമ്മുക്ക് ഈ ദൃശ്യങ്ങളിലൂടെ അത് വ്യക്തമായി കാണാം . കറുത്ത ചുരിധാറിന് സ്വർണ്ണ നിറമുള്ള വരകളോട് കൂടിയ ചുരിദാർ
അവതാരകൻ : അത് കൊള്ളാം സ്വർണ്ണയുടെ ചുരിധാറിന് സ്വർണ്ണ വരകൾ .. പറയു പറയു .. കൂടുതൽ പറയു ….
റിപ്പോർട്ടർ : ഇപ്പൊൾ അവർ വലതു കൈ കൊണ്ട് തന്റെ ഷാൾ മാറ്റി വെക്കുകയും ഇടതു കൈകൊണ്ട് പാറിക്കളിക്കുന്ന അവരുടെ മുടികൾ ഒതുക്കി വെക്കുകയുമാണ് ..
അവതാരകൻ : അവർ ഷാൾ മാറ്റിയോ .. പെട്ടന്ന് സൂം ചെയ്യൂ ..
റിപ്പോർട്ടർ : ക്ഷമിക്കണം ഷാൾ നേരെയിട്ടു എന്ന് പറയേണ്ടത് തെറ്റിപോയതാണ് ..
അവതാരകൻ : ശ്രദ്ധിച്ചു റിപ്പോർട്ട് ചെയ്യുക .. ഇത്തരം പിശകുകൾ പ്രേക്ഷകരുടെ ഹൃദയ താളം തെറ്റിക്കും ..
റിപ്പോർട്ടർ : ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഏറെ ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യമാണ് .. സ്വർണ്ണയുമായി സഞ്ചരിക്കുകയായിരുന്ന കാറിന്റെ ടയർ പഞ്ചറായിരിക്കുന്നു .. ഒട്ടു പിന്നിലായിരുന്നു ഞങ്ങളുടെ കാർ അതിൽ ഇടിക്കാതിരിക്കാനായി സൈഡിലേക്ക് മാറ്റിയപ്പോൾ ചുമരിൽ ഇടിച്ചു ..
അവതാരകൻ : നിങ്ങൾ നിങ്ങളുടെ വാഹനത്തിന്റെ കാര്യം വിട്ടേക്ക് .. മറ്റേ കാറിനകത്തു ഇപ്പോൾ എന്താണ് സംഭവിക്കുന്നത് .. സ്വർണ്ണ വിയർക്കുന്നുണ്ടോ .. ആരാണ് അവളുടെ വിയർപ്പ് ഒപ്പിക്കൊടുക്കുന്നത് … സ്വർണ്ണ ചെരു പ്പാണോ .. ഷൂസ് ആണോ .. ധരിച്ചിരിക്കുന്നത് ..
റിപ്പോർട്ടർ : അപകടത്തിൽ എന്റെ കാൽ ഒടിഞ്ഞെന്നാണ് തോന്നുന്നത് .. എണീക്കാൻ വയ്യ ..
അവതാരകൻ : പ്രേക്ഷകർ ക്ഷമിക്കണം .. നന്നായി ബാറ്റ് ചെയ്യുന്നതിനിടയിൽ റൺഔട്ട് ആകുക എന്നത് ഏറെ വിഷമകരം എന്നറിയാം .. എത്രയും പെട്ടന്ന് തന്നെ പുതിയ റിപ്പോർട്ടർ സംഭവ സ്ഥലത്തേക്ക് കുതിക്കുന്നതാണ് ….
#ഖലീലിന്റെവെളിപാടുകൾ
https://www.facebook.com/1179934295/posts/10223371731099728/?d=n