ഇവരെ പേടിക്കണം , കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നതിനൊപ്പം കോവിഡും വീടുകളിലെത്തിക്കും , ഓരോ ദിവസവും പിടികൂടുന്നത് കിലോക്കണക്കിന് കഞ്ചാവ് , വിതരണ സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ പോലീസിൽ അറിയിക്കുന്നതിൽ വിമുഖത കാട്ടരുത് , മാഫിയകളുടെ നട്ടെല്ലൊടിക്കുമെന്ന് ഡി.വൈഎസ് .പി.ബാലകൃഷ്ണൻ നായർ
കാസർകോട്:കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശത്തെ തുടർന്ന് ഡി വൈ എസ പി പി ബാലകൃഷ്ണൻ നായർ തുടങ്ങിയ മണൽ, ലഹരി വേട്ട തുടരുന്നു ,കാസർകോട് ടൌൺ പോലീസ് 6000 പാക്കറ്റുകൾ ലഹരി ഉൽപന്നങ്ങൾ പിടികൂടിയതിന് പിന്നലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തില്‍ 30 കിലോ കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം ആനക്കല്ല് ഗുവാദപ്പടുപ്പില് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. കഞ്ചാവെത്തിച്ച സംഘത്തെ പിടികൂടാനായില്ല. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒന്നരമാസത്തിനിടെ 90 കിലോയോളം കഞ്ചാവാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കര്‍ണാടകയിലെ ഊടുവഴിയിലൂടെ വാഹനങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും രാത്രിയാകുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതെ സമയം മണൽ ലഹരി മാഫിയകളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാക്കില്ലെന്നും അടിച്ചമർത്തുമെന്നും ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ വ്യക്തമാക്കി .അതേസമയം ഇത്തരം സംഘങ്ങൾ കോവിഡ് വാഹകരാകാൻ സാധ്യതയുണ്ടെന്നും കഞ്ചാവ് വിതരണം ചെയ്യുന്നത് കുട്ടികൾക്കാണെന്നും ഇത് ഏറെ ആശങ്ക ഉളവാക്കുന്നതാണ് ബാലകൃഷ്ണൻ നായർ പറഞ്ഞു.ഇത്തരം സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ പോലീസിൽ അറിയിക്കുന്നതിൽ വിമുഖത കാട്ടരുതെന്നും രക്ഷിതാക്കൾ ഇതിൽ കരുതൽ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, വിജിലൻസ് സി ഐ യും കാസർകോട് സ്പെഷ്യൽ ബ്രാഞ് ഡി വൈ എസ് പിയായി പ്രവർത്തിച്ച പി ബാലകൃഷ്ണൻ നായർ ക്രമസമാധാന ചുമതല ഏറ്റെടുത്തതോടുകൂടി സബ് ഡിവഷനിൽ നിരവധി ലഹരി മണൽ വേട്ടകളാണ് നടന്നു വരുന്നത് .സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായൺ. തോമസ്.ഓസ്റ്റിൻ തമ്പി. രാജേഷ് മഞ്ചേശ്വരം എസ് ഐ .രാഘവൻ. ബാലചന്ദ്രൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു