ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന രത്നാകരന് അന്തരിച്ചു.
കാസർകോട്: ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന യു . രത്നാകരന്(58) അന്തരിച്ചു. കാസർകോട് തായലങ്ങാടിയിലെ സി.പി.എം.പ്രവർത്തകനായിരുന്നു.മല്ലികാർജുന ക്ഷേത്ര പരിസരത്ത് ജ്യോതിഷാലയം നടത്തിയിരുന്ന പയ്യന്നൂർ സ്വദേശി പരേതനായ കെ.കെ. പൊതുവാളിന്റെയും ഉത്തമത്തില്‍ മാധവിയമ്മയുടെയും മകനാണ്.മുള്ളേരിയക്ക് സമീപം മുണ്ടോളിലായിരുന്നു താമസം. ഭാര്യ: ധനിക. ഏകമകള്‍: കാര്‍ത്തിക. മരുമകന്: കെ. ഉണ്ണികൃഷ്ണന്. സഹോദരങ്ങള്‍: കോണ്‍ഗ്രസ് നേതാവ് അര്ജ്ജുനന് തായലങ്ങാടി, സീതാലക്ഷ്മി രാമചന്ദ്രന്, പരേതനായ മാരുതി, പരേതയായ നാഗവേണി നാരായണന്, ഗീതാബാബു, ശാംഭവി മുരളി.