തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒന്നും പറയാനില്ലെന്ന് മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കർ. വിവാദങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിന്റെ ഫ്ലാറ്റിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്.ശിവശങ്കര്‍ ആറാം തീയതിവരെ ഫ്ലാറ്റില്‍ വന്നിരുന്നുവെന്ന് സുരക്ഷാജീവനക്കാരന് വെളിപ്പെടുത്തി. അതേസമയം, ഫ്ലാറ്റിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.അതേസമയം കേസിൽ പ്രതികളായ സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ കസ്റ്റംസ് നീക്കം നടത്തുകയാണ്. സ്വർണക്കടത്തിൽ സ്വപ്നയുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.