അടിസ്ഥാന യോഗ്യത പോലുമില്ലാത്തവർ പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറിപറ്റുന്നുവെന്ന ആരോപണവുമായി വി.ഡി സതീശൻ എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. കൺസൾട്ടൻസിയുടെ പേരിൽ സർക്കാർ ജോലിയിൽ കയറിപ്പറ്റുന്നവർക്ക് ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളമെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഅടിസ്ഥാന യോഗ്യത പോലുമില്ലാത്തവർ പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറിപ്പറ്റുന്നു. പലർക്കും ലക്ഷങ്ങളുടെ ശമ്പളം. കൺസൾട്ടൻസിയുടെ പേരിൽ ഇങ്ങിനെ കയറുന്നവർക്ക് ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളം.
സംസ്ഥാനത്ത് പി എസ് സി പരീക്ഷയെഴുതി റാങ്ക്ലിസ്റ്റ് വരാൻ കാത്തിരിക്കുന്നവരും, ലിസ്റ്റ് വന്നിട്ടും വിവിധ വകുപ്പുകൾ വേക്കൻസികൾ റിപ്പോർട്ട് ചെയ്യാത്തതു കൊണ്ട് വിഷമിക്കുന്നവരും, കൊവിഡ് കാലത്ത് ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരും ….. ലക്ഷങ്ങളാണ് ഈ പട്ടികയിലെല്ലാം. എന്നിട്ടും പിൻവാതിലിലൂടെ ബന്ധുക്കളെയും പാർട്ടിക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റി കൊണ്ടേയിരിക്കുന്നു.