ആശ്വാസം: ക്വാറന്റീന് ലംഘിച്ചതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ മാസ്ക് പോലും ധരിക്കാതെ പത്തനംതിട്ട നഗരത്തില്‍ ഇറങ്ങി കറങ്ങി നടക്കുകയും, ഒടുവില്‍ ക്വാറന്റീന് ലംഘിച്ചതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ പത്തനംതിട്ട നഗരത്തിന് ആശ്വാസമായി.
തിങ്കളാഴ്ചയാണ് ചെന്നീര്‍ക്കര സ്വദേശി ക്വാറന്റീന് ലംഘിച്ച് പത്തനംതിട്ട നഗരത്തിലെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വന്നതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് ക്വാറന്റീന് കേന്ദ്രത്തില്‍ എത്തിച്ചത്.മൂന്നാംതീയതിയാണ് ഇയാള്‍ റിയാദില്നിന്നെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീട്ടുകാരോട് പിണങ്ങിയാണ് പുറത്തിറങ്ങിയത്.