സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവന്തപുരം മാണിക്യംവിള സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി കൂടി മരണപ്പെട്ടു. തിരുവനന്തപുരം മാണിക്യംവിള സ്വദേശിയായ സെയ്ഫുദ്ധീന്‍ ആണ് മരിച്ചത്.
ഇയാള്‍ക്ക് 67 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു ഇയാളുടെ അന്ത്യം.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. മെഡിക്കല്‍ റെപ്രസെന്റെറ്റീവ് ആയ ഇയാളുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ മറ്റൊരു മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.