കാസർകോട് നഗരം ഭീതിയുടെ മുൾമുനയിൽ ,,നഗരത്തിൽ മാത്രം കോവിഡ് പിടികൂടിയത് ആറുപേരെ ,വാർത്ത പരന്നതോടെ ആളുകൾ നഗരം വിട്ടുതുടങ്ങി .
കാസർകോട്: കാസർകോട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധികോവിഡ് പ്രതിരോധം ഇങ്ങനെയും ,ജനറൽ ആശുപത്രിയിൽ നിന്നുള്ള കാഴ്ച ച്ചത്. മാത്രമല്ല, കാസര്‍കോട് ടൗണില്‍ ഏറെ തിരക്കുള്ള സ്ഥലത്തെ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികളും , 46,28 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം ഭയത്തിന്റെ മുള്‍മുനയിലായി. വൈകിട്ട് മൂന്നുമണിയോടെ കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിക്ക് കോവിഡ് ബാധിച്ചത് വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ നാലുമണിയോടെ പച്ചക്കറിക്കടയിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ച വിവരവും വന്നു.ഇതോടെ ഭയം ഇരട്ടിക്കുകയായിരുന്നു.വാർത്ത കാട്ടുതീ പോലെ പരന്നപ്പോൾ മുക്കിലും മൂലയിലും ഇതുതന്നെയായി ചർച്ച.മാധ്യമ സ്ഥാപനങ്ങളിലേക്കും നിരന്തരം ഫോൺ വിളികൾ വന്നു തുടങ്ങി.
കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21വയസുള്ള പുരുഷനും 41 വയസുള്ള സ്ത്രിക്കും ആറ് വയസുകാരനായ ആണ്‍കുഞ്ഞിനും കാസര്‍കോട് ടൗണില്‍ ഫ്രൂട്സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ആരോഗ്യ പ്രവർത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 20 വയസുള്ള മകള്‍ക്ക് കോവിഡ് വാർത്ത ഔദ്യോഗികമായി വന്നു.ഇതോടെ പരിഭ്രാന്തിയിലായ ജനം വീടുകളിലേക്ക് നീങ്ങുകയായിരുന്നു. എം.ജി റോഡിനോട് ചേർന്ന പച്ചക്കറി വ്യാപാരികളും വിവരമറിഞ്ഞ ആശങ്കയിലായി.അതേസമയം മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും അതല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ബി.എൻ.സി മുന്നറിയിപ്പ് നൽകിയിരുന്നു.