കേരളത്തില്‍ കോവിഡ് പിടിമുറുക്കി , കാസര്‍കോട് നഗരം ഭീതിയില്‍
സംസ്ഥാനത്ത് പുതുതായി 416 പേര്‍ക്ക് കൊവിഡ്;
കാസര്‍കോട് -17
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് . സമ്പര്‍ക്കം വഴി മാത്രം204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു. അതിനപ്പുറം, സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം പുറത്ത് നിന്ന് വന്നവരേക്കാൾ കൂടി. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.
ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിൾ ഫലം വരാനുണ്ട്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 70,112 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 66,132 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിന്നാണ് പ്രൈമറി സെക്കന്ററി കോണ്ടാക്ടുകൾ വരുന്നത്.സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂൺ 9.63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27-ന് 5.11 ശതമാനമായി. ജൂൺ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കിൽ അത് 20.64 ആയി ഉയർന്നു.
അതേസമയം കാസർകോട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര് വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഓ വി രാംദാസ് അറിയിച്ചു.
കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46,28 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശികള്‍,കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21(പുരുഷന്),41(സ്ത്രി),വയസുള്ളവര്‍ക്കും ആറ് വയസുള്ള ആണ്‍കുഞ്ഞിനും കാസര്‍കോട് ടൗണില്‍ ഫ്രൂട്സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും ആരോഗ്യ പ്രവർത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 20 വയസുള്ള മകള്‍ക്ക് (സമ്പര്‍ക്കം) എന്നിവര്‍ക്കും
ജൂലൈ ഏഴിന് വന്ന 25 വയസുള്ള കുംബഡാജെ സ്വദേശിനി, ജൂണ്‍ 25 ന് വന്ന 30 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശി (ഇരുവരും സൗദിയില്‍ നിന്നെത്തിയവര്‍),ജൂണ്‍ 25 ന് അബുദാബിയില്‍ നിന്നെത്തിയ 50 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും
ജൂണ്‍ 22 ന് യുപിയില്‍ നിന്നെത്തിയ കുമ്പളയില്‍ തയ്യല്‍ കടയില്‍ ജോലിചെയ്യുന്ന 38 വയസുള്ള യു പി സ്വദേശി, ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിയ 23 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാല് പേര്‍ക്ക് കോവിഡ് നെറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗം ഭേദമായി.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, 22 ന് കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (ഇരുവരും കുവൈത്ത്), ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര)എന്നിവര്‍ക്കും
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 30 ന് കോവിഡ് സ്ഥിരീകരിച്ച 27 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി( ഡെല്‍ഹി)
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6712 പേര്
വീടുകളില്‍ 6146 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 566 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6712 പേരാണ്. പുതിയതായി 96 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 425 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 826 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 359 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.