പൊന്നാനി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊന്നാനിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.
നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലായിരുന്നു പ്രദേശം. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയിരുന്നു. പൊന്നാനി, താനൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമ്ബര്ക്കത്തിലൂടെയായിരുന്നു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.