നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്: ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിന്റെ ക്ലിയറൻസ് വൈകിയപ്പോൾ കസ്റ്റംസ് ജോയിന്റ് കമീഷണർക്ക് സന്ദേശമയച്ചിരുന്നുവെന്ന് ഒ ജി ഹരിരാജ് സമ്മതിച്ചിട്ടുണ്ട്
കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ ബിജെപിനേതാക്കളുമായി ഉന്നത ബന്ധമുള്ള ഒ ജി ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് ക്ലിയറിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡന്റായ ഹരിരാജാണ് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ട് കസ്റ്റംസിനെ ആദ്യം വിളിച്ചത്.
യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിന്റെ ക്ലിയറൻസ് വൈകിയപ്പോൾ കസ്റ്റംസ് ജോയിന്റ് കമീഷണർക്ക് സന്ദേശമയച്ചിരുന്നുവെന്ന് ഒ ജി ഹരിരാജ് സമ്മതിച്ചിട്ടുണ്ട്. ‘ബാഗേജ് മൂന്ന് ദിവസത്തോളം വൈകിയപ്പോൾ ജോയിന്റ് കമീഷണർക്ക് എന്താണ് കാരണമെന്ന് ചോദിച്ച് സന്ദേശമയച്ചിരുന്നു. . കസ്റ്റംസ് ക്ലിയറിങ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലാണ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്. കസ്റ്റംസിന്റെ ട്രേഡ് ഫെസിലിറ്റേഷൻ കമ്മിറ്റി എന്ന നിലയിൽകൂടിയാണ് ഇടപെട്ടത്. തടഞ്ഞുവച്ചത് നയതന്ത്ര ബാഗേജാണെന്ന് അറിയാമായിരുന്നില്ല’.എന്നാണ് ഇന്നലെ ഇതേ കുറിച്ച് പറഞ്ഞിരുന്നത്.