സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ. ആറിട്ട് എൻ.ഐ.എ. ഒന്നാം പ്രതി സരിത്, സ്വപ്ന രണ്ടാം പ്രതി
എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്ഐആര്‍ തയാറാക്കി. നിലവില്‍ കസ്റ്റഡിയിലുള്ള സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് എഫ്ഐആര്‍ പറയുന്നു. ഇയാളാണ് മൂന്നാം പ്രതി. സന്ദീപ് നായർ നാലാംപ്രതി.
സ്വർണക്കടത്തിൽനിന്നു ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എൻഐഎ കേസ് റജിസ്റ്റര്‍ ചെയ്തത്.
എൻഐഎ കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എൻഐഎ കോടതികളാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സ്വപ്നയ്ക്ക് എൻഐഎയുടെ എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.