ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷകൾ നടത്തുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇത്തരമൊരു സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസാക്കണമെന്നും ആയിരുന്നു രാഹുൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുനിടെ കൊവിഡ് രണക്കിൽ രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണ് രേഖപ്പെടുത്തിയത്.കോൺഗ്രസ് പ്രവർത്തകക്കർക്കിടയിൽ ഹാഷ്ടാഗ് ക്യാമ്പയിന് തുടക്കമിട്ടായിരുന്നു രാഹുൽ ട്വിറ്ററിൽ പരീക്ഷ നടത്തിപ്പിനെതിരെ രംഗത്തു വന്നത്. കൊവിഡ് കാരണം രാജ്യത്ത് നിരവധി പേര് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ക്കും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസാക്കണം. യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നൽകണമെന്നും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.