കേരളത്തിലേക്ക് സ്വർണത്തിന്റെ പ്രളയത്തള്ളൽ, കരിപ്പൂരിൽ ഇന്ന് ഒന്നര കോടി രൂപയുടെ സ്വർണ്ണം പിടികൂടി,പരിശോധന ശക്തമാക്കാൻ കസ്റ്റംസ് തീരുമാനം,കരിയർമാരുടെ വിവരശേഖരണം തുടങ്ങി
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണ്ണം ഒളിച്ചുകടത്തിയത്.
അതിന്റെ കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണ്ണ പരിശോധന ശക്തമാക്കാൻ കസ്റ്റംസ് ഉന്നതതലത്തിൽ തീരുമാനമായി.കേരളത്തിലേക്ക് സ്വർണം കടത്തുന്ന മുഴുവൻ കരിയർമാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്നാണ് പൊതുവിൽ ഉയർന്ന നിർദേശം.മുൻകാല പ്രാബല്യത്തോടെ ഇത് കണ്ടെത്താനാണ് നീക്കം.