‘കുറ്റവാളി അവസാനിച്ചു…പക്ഷേ, കുറ്റകൃത്യവും, കുറ്റത്തിന് സംരക്ഷണം നല്കിയവരുമോ?’; ദുബെയുടെ എന്‍കൗണ്ടറില്‍ സംശയവുമായി പ്രിയങ്ക
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വികാസ് ദുബെ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രയങ്കാ ഗാന്ധി. കുറ്റവാളി അവസാനിച്ചു പക്ഷേ കുറ്റകൃത്യത്തെക്കുറിച്ചും അതിന് സംരക്ഷണം നല്കിയവരെക്കുറിച്ചും ഇനി എന്താണ് എന്ന ചോദ്യമാണ് പ്രിയങ്ക മുന്നോട്ടുവെച്ചിരിക്കുന്നത്. ദുബെയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ പ്രിയങ്ക പ്രതികരണം നടത്തിയിരിക്കുന്നത്.
”കുറ്റവാളി അവസാനിച്ചു, കുറ്റകൃത്യത്തെക്കുറിച്ചും അതിനെ സംരക്ഷിച്ച ആളുകളെക്കുറിച്ചും?”
എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
പൊലീസ് കസ്റ്റഡയിലിരിക്കെ ദുബെ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
अपराधी का अंत हो गया, अपराध और उसको सरंक्षण देने वाले लोगों का क्या?
— Priyanka Gandhi Vadra (@priyankagandhi) July 10, 2020
രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വികാസ് ദുബെയുടെ കൊലപാതകം തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും ആസൂത്രിതമായി നടത്തിയതാണെന്ന വാദം ശക്തിപ്പെടുന്നുണ്ട്. വികാസ് ദുബെയുടെ വീട് ഇടച്ച് നികത്തിയ സംഭവം ഇതേ ഉദ്ദേശ്യത്തോട് തന്നെയാണെന്നാണ് ആരോപിക്കപ്പെടുന്നത്.
കാണ്‍പൂരിലേക്ക് കൊണ്ടുംവരുംവഴി ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം ദുബെയെ വെടിവെക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം. റിപ്പോര്‍ട്ടുകള്‍പ്രകാരം ദുബെ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശത്തിലേക്ക് റോഡ് മാര്‍ഗമായിരുന്നു ദുബെയെ കൊണ്ടുവന്നിരുന്നത്. ഹൈവേയില്‍വെച്ച് കാര്‍ മറിയുകയും ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദുബെ തോക്ക് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇതിന് മുന്‍പ് ദുബെയുടെ അനുയായികളും പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു.
60 ല്‍ അധികം ക്രിമിനില്‍ കേസുകള്‍ വികാസ് ദുബെയുടെ പേരിലുണ്ട്.