ഇന്ന് 339 പേര്‍ക്ക് കൊവിഡ്; 149 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട് – 11
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്. 149 പേര്‍ക്ക് രോഗം ഭേദമായി. 133 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
രോഗബാധയുടെ തോതും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേരെത്തി. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.
ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8.ഫലം നെഗറ്റീവായവര്‍, തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസര്‍കോട് 13.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വര്‍ധിക്കുന്നു.
ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്, 15 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
ഇന്ന് (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്നെത്തിയവര്‍
ജൂണ്‍ 20 ന് യു എ ഇ യില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി,ജൂണ്‍ 22 ന് യു എ ഇ യില്‍ വന്ന 37 കാരന്,ഖത്തറില്‍ നിന്ന് വന്ന 28 കാരന് ( ഇരുവരും ചെമ്മനാട് പഞ്ചായത്ത് സ്വദേശികള്‍),ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 30 വയസുള്ള ബളാല്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് യു എ ഇ യില്‍ നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന 52 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി,
ഇതരസംസ്ഥാനത്ത നിന്നെത്തിയവര്‍
ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി ( ഇദ്ദേഹം കര്‍ണ്ണാടക കെ എസ് ആര് ടി സിയില്‍ മംഗളൂരുവിലെത്തി അവിടെ നിന്ന് ട്രെയിനില്‍ കണ്ണൂരില്‍ എത്തി അവിടെ നിന്ന് കാറില്‍ നാട്ടിലെത്തി),ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 52 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂലൈ നാലിന് മംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 35 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്ക്കുമാമ് കോവിഡ് സ്ഥിരീകരിച്ചത്.
15 പേര്‍ക്ക് കോവിഡ് നെഗറ്റിവ്
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ,ഉദയഗിരി സി എഫ് എല്‍ ടി സി എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 15 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍
കുവൈത്തില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച നീലേശ്വരം നഗരസഭയിലെ 34 കാരന്, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച മംഗല്പാടി പഞ്ചായത്തിലെ 52,30 വയസുള്ള സ്ത്രീകള്‍ (മഹാരാഷ്ട്ര), ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (ഒമാന്‍)
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 24 ന് കോവിഡ് സ്ഥിരീകരിച്ച25 വയുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബായി), ജൂണ്‍ 11 ന് കോവിഡ് സ്ഥിരീകരിച്ച 27 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി(സൗദി).
അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ രണ്ടിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(കുവൈത്ത്),
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 30 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കുമ്പള സ്വദേശി(ഖത്തര്‍)
കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 22 ന് കോവിഡ് സ്ഥിരീകരിച്ച 28 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, 48 വയസുള്ള വലിയപറമ്പ സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, 23 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി (നാല്് പേരും കുവൈത്ത്), ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച 50 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശി(ദുബായ്)
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര), 37 വയസുല്ള പനത്തടി പഞ്ചായത്ത് സ്വദേശി(കുവൈത്ത്).
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേര്
വീടുകളില്‍ 6190 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 480 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേരാണ്. പുതിയതായി 297 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 317 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1001 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 455 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.