തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കപട്ടികയിൽ ചീഫ് സെക്രട്ടറിയും രണ്ടാം സമ്പർക്കപട്ടികയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടും.
നാലാം തീയതിവരെ വേങ്ങാട് സ്വദേശിയായ ഡ്രൈവർ സെക്രട്ടറിയറ്റിൽ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും അദ്ദേഹം നിരീക്ഷണത്തിൽ പോകുകയും ചെയ്തു.
മുഖ്യമന്ത്രിയുമായി നിരന്തരം ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. സെക്കൻഡറി പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ പോകണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.