കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതികരണവുമായി സ്വപ്ന സുരേഷ്. കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് താന്‍ ഇതില്‍ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മാറിനില്‍ക്കുന്നത് ഭയംകൊണ്ടാണ്. കേസുമായി ബന്ധമുള്ളതുകൊണ്ടല്ല. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്.
ചെന്നിത്തലയില്‍ ആത്മഹത്യ ചെയ്ത നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ്
എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം. കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിട്ടില്ല. നിങ്ങള്‍ ഇതിന്റെ സത്യം അന്വേഷിക്കൂ.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നില്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങള്‍ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല.
ചടങ്ങുകള്‍ക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാര്‍ത്ത നിങ്ങള്‍ കൊടുക്കും.
അവരെ നിങ്ങള്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്താല്‍ നിങ്ങള്‍ തോറ്റു പോകും. ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങള്‍ ഓരോ കുടുംബത്തിനേയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ സത്യം അന്വേഷിക്കൂ. സ്വപ്ന പറഞ്ഞു.