സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് വൈകും ,ഓണക്കാലം വരെ ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരും
തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് വരെ സ്കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂള്‍ തുറക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം തുടരും. ഓണക്കാലം വരെ ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണക്കിറ്റ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനിടയിലാണ്, ഓണക്കാലം വരെ പുര്‍ണമായി ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിനുശേഷവും സാഹചര്യം അനുകൂലമല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നല്കി….