മുംബൈ: കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറിപ്പോയ സംഭവം വീണ്ടും. താനെയിലെ കോപ്രി ഗ്ലോബല്‍ ഹബ് കോവിഡ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസം 29 ന് ഇവിടെ പ്രവേശിപ്പിച്ച 72 വയസ്സുകാരനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന 67 വയസ്സുള്ള കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയെന്ന വിവരം വെളിപ്പെടുന്നത്തുടര്ന്ന് 67 വയസ്സുകാരന്റെ സംസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്ന ബന്ധുക്കള്‍ക്ക് അയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന ആശുപത്രി അധികൃതരുടെ സന്ദേശമെത്തിഎന്നാല്, ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല. ചൊവ്വാഴ്ച ഇയാള്‍ മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ വീണ്ടും അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. ഇരുവരുടെയും കേസ് റിപ്പോര്‍ട്ടുകള്‍ മാറിപ്പോയതാണ് ഈ സംഭവങ്ങള്‍ക്ക് ഇടയാക്കിയത് എന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം.കോവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ മുംബൈയിലെയും നഗരപ്രാന്തങ്ങളിലെയും ആശുപത്രികളില്‍ മൃതദേഹങ്ങള്‍ മാറിപ്പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സീല്‍ ചെയ്ത പ്ലാസ്റ്റിക് ബാഗില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ യഥാര്‍ഥ ആളിന്റേതു തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ പലപ്പോഴും ബന്ധുക്കള്‍ക്കും കഴിയുന്നില്ല.