ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമ്പരപ്പ് ,സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ തെറ്റില്ല, അസ്വാഭാവികതയുമില്ല ,കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഐടി മിഷനുകീഴില്‍ ഏജന്‍സികള്‍ നിയമനം നടത്തുന്നതില്‍ തെറ്റില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ അസ്വാഭാവികതയില്ല. നിയമനം ലഭിച്ചയാള്‍ തട്ടിപ്പ് നടത്തി എന്നതാണ് പ്രശ്നം. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ സിബിഐ അന്വേഷിക്കണം. യുഎഇ കോണ്‍സുലേറ്റിലെ പൂര്‍വകാലം അന്വേഷിക്കുന്നതിലും തെറ്റില്ല. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.