റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും 18 നകം ആധാറുമായി ബന്ധിപ്പിക്കണം
കാസർകോട്: ജില്ലയിലെ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ റേഷന്‍ വിഹിതം, പി എം ജി കെ എ വൈ സൗജന്യറേഷന് എന്നിവ പൂര്‍ണമായും ആധാര്‍ അടിസ്ഥാനമാക്കിയതിനാല്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ മുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അിറയിച്ചു. നിലവില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ രേഖപ്പെടുത്താത്തവര്‍ ജൂലായ് 18 നകം റേഷന്‍ കടകള്‍, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ കാര്ഡുമായിയെത്തി് റേഷന്‍കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈഓഫീസര്‍ അറിയിച്ചു. ശാരീരിക വൈകല്യം / അസുഖം കാരണം ബുദ്ധിമുട്ട് നേരിടുന്നവര്‍ ഒഴികെ ഉള്ള മുഴുവന്‍ ആധാര്‍ ബന്ധിപ്പിക്കാത്തവരെയും ഒരു മുന്നറിയിപ്പും കൂടാതെ റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കം ചെയ്യും. ആധാര്‍ ബന്ധിപ്പിക്കാത്തവരുടെ വിവരങ്ങള്‍ അതത് റേഷന്‍ കടകളില്‍ ലഭ്യമാണ്.
സംശയങ്ങള്‍ക്ക് വിളിക്കാം കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് – 04994 230108/ 9188527412,ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് – 04672204044/ 9188527413, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് – 04998240089 / 9188527415,വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് 04672242720 / 9188527414