ജില്ലയിലെ ഒന്‍പത് സര്‍ക്കാര്‍ സ്കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 10.62 കോടി രൂപ കിഫ്ബി ധനസഹായം
കാസർകോട് :ജില്ലയിലെ നാല് നിയോജക മണ്ഡലത്തിലെ ഒന്‍പത് സര്‍ക്കാര്‍ സ്കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 10.62 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചു. ജില്ലയിലെ ഒന്‍പത് സ്കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനതലത്തില്‍ ആകെ 56 സര്‍ക്കാര്‍ സ്കൂളുടെ പശ്ചാത്തല സൗകര്യവികസനത്തിനാണ് കിഫ്ബി ധനസഹായമായി 69.25 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് സ്കുളുകള്‍ക്കും ഉദുമ നിയോജകമണ്ഡലത്തിലെ അഞ്ച് സ്കൂളുകള്‍ക്കും കാസര്‍കോട് ,മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഓരോ സ്കൂളുകള്‍ക്ക് വീതമാണ് ധനസഹായം ലഭിക്കുക. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കാടംങ്കോട് ഗവണ്മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് 14849870 രൂപയും പടന്നകടപ്പുറത്തെ ഗവണ്മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് 11585495 രൂപയുമാണ് അനുവദിച്ചത്.
ഉദുമ നിയോജകമണ്ഡലത്തിലെ കീഴൂര്‍ ഗവണ്മെന്റ് അപ്പര്‍ പ്രെമറി സ്കൂളിന് 7872281 രൂപയും കല്ലിങ്കാല്‍ ഗവണ്മെന്റ് അപ്പര്‍ പ്രെമറി സ്കൂളിന് 18765004 രൂപയും അഗസറഹൊള ഗവണ്മെന്റ് അപ്പര്‍ പ്രെമറി സ്കൂളിന് 6479482 രൂപയും ഉദുമ കീക്കാന്‍ ഗവണ്മെന്റ് അപ്പര്‍ പ്രെമറി സ്കൂളിന് 4389587 രൂപയും പാക്കം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന് 8195399 രൂപയും അനുവദിച്ചു.
കാസര്‍കോട് നിയോജക മണ്ഡലത്തിലെ കാസര്‍കോട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന് 16168969 രൂപയും മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മഞ്ചേശ്വരം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന് 17934343 രൂപയും അനുവദിച്ചിട്ടുണ്ട്.