‘കള്ളക്കടത്ത് നടത്തുന്ന കേരള ഡോണ്‍ ആണ് പിണറായി’; ജോണ്‍ ബ്രിട്ടാസ് മാഫിയ സംഘത്തലവൻ ശിവശങ്കരന്, രവീന്ദ്രന്, സമ്പത്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം
ആഞ്ഞടിച്ച് കെ.എം ഷാജി
തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമ ഉപദേഷ്ടാവ് ജോണ്ബ്രിട്ടാസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ.
കള്ളക്കടത്ത് നടത്തുന്ന കേരളത്തിലെ ഡോണ്‍ ആണ് പിണറായി എന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ശിവശങ്കരന്, ജോണ്‍ ബ്രിട്ടാസ്, രവീന്ദ്രന്, സമ്പത്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടതായി എഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ലോക കേരള സഭയ്ക്ക് പിന്നില്‍ കള്ളക്കടത്ത് സംഘമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കാപട്യം നടത്തുന്നയാളാണെന്നും കെ.എം ഷാജി ആരോപിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൗനം ദുരൂഹമാണെന്നും കെ.എം ഷാജി പറഞ്ഞു.
ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി; മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിനെതിരെ ഹരീഷ് പേരടി
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെതിരെയും കെ.എം ഷാജി ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി ജോണ്‍ ബ്രിട്ടാസ് മാഫിയ സംഘത്തിനെ നയിക്കുന്നെന്നും കെ.എം ഷാജി ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്ന. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ്. കെ മാണിയും രംഗത്ത് എത്തിയിരുന്നു.
ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സി വേണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സോളാറും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ. മാണി പറഞ്ഞു.