ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മൂന്ന് ഗാന്ധി കുടുംബ ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ധിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് അന്വേഷണം. ആദായനികുതി, വിദേശസംഭാവന തുടങ്ങിയ കാര്യങ്ങളിൽ നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു.