ആദ്യം അവർ സോഷ്യലിസത്തെ പുറത്താക്കി ,സിബിഎസ്ഇ സിലബസ് കുറച്ചപ്പോള്‍ ഇപ്പോൾ പുറത്തായത് മതേതരത്വവും പൗരത്വവും, ദേശീയതയും , ഫെഡറലിസവും
ന്യൂഡൽഹി : കോവിഡ് 19 മൂലം തടസ്സപ്പെട്ട അധ്യയന ദിനങ്ങള്‍ കണക്കാക്കി സിബിഎസ്ഇ പാഠ ഭാഗങ്ങളില്‍ കുറവ് വരുത്തി. സിലബസില്‍ 30 ശതമാനത്തിന്റെ കുറവാണ് ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസുകളിലാണ് കുറവു വരുത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ സിബിഎസ്ഇ പുറത്തുവിട്ടു.
ക്ലാസ് 11 പൊളിറ്റിക്കല്‍ സയന്‍സിന്റെ സിലബസ് വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് പാഠ്യ ഭാഗത്തുനിന്ന് ഒഴിവാക്കിയത്. ഇതിന് പുറമെ പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പാഠ്യഭാഗങ്ങളും സിലബസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാനവശേഷി വിഭവവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഎസ്ഇ പാഠഭാഗങ്ങളില്‍ കുറവു വരുത്തിയത്. രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചതെന്ന് മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്റിയാല് പറഞ്ഞു.
എന്നാല്‍ പാഠ ഭാഗങ്ങള്‍ ഒഴിവാക്കിയെങ്കിലും അവയില്‍നിന്ന് സാധ്യമായിടത്തോളം കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്ന് സിബിഎസ്ഇ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ പാഠ ഭാഗങ്ങള്‍ ഇന്റേണല്‍ അസെസ്സ്മെന്റിന്റെയോ, ബോര്‍ഡ് എക്സാമിനിഷേന്റെയോ ഭാഗമായിരിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.
എന്നാല്‍ പാഠഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ചില അധ്യായങ്ങള്‍ ഒഴിവാക്കിയതിന്റെ മാനദണ്ഡങ്ങള്‍ സിബിഎസ്ഇ യോ മാനവവിഭവ ശേഷി വകുപ്പോ അറിയിച്ചിട്ടില്ല.
കോവിഡ് കാരണം ചില പരീക്ഷകളുടെ നടത്തിപ്പ് വേണ്ടെന്ന് വെച്ചാണ് സിബിഎസ്ഇ പത്താം ക്ലാസിലെയും 12-ാം ക്ലാസിലെയും പരീക്ഷ ഫലം പ്രസിദ്ധീകരിക്കാന്‍ തീരൂമാനിച്ചത്. അടുത്ത അധ്യയന വര്‍ഷം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.