കാസര്‍കോട് : ഇന്ന് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും മംഗലാപുരത്തേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 18 ന് ബഹ്റിനില്‍ നിന്ന് വന്ന 39 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ 52 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, സൗദിയില്‍ നിന്നെത്തിയ 41 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ബഹ്റിനില്‍ നിന്ന് വന്ന 40 വയസുളള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന 27 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ഒരേകാറില്‍ ബംഗളൂരുവില്‍ നിന്നെത്തിയ 35,30 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശികള്‍, ജൂലൈ മൂന്നിന് സൗദിയില്‍ നിന്നെത്തിയ 50 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശി, 28 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കും മംഗളൂരുവില്‍ ദിവസേന ജോലിയ്ക്ക് പോയി വന്ന ചെങ്കള പഞ്ചായത്തിലെ 35 കാരനും മംഗളൂരുവില്‍ താമസിച്ചു വരികയായിരുന്ന ഉദുമ പഞ്ചായത്തിലെ 27 വയസുള്ള ഗര്‍ഭിണിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്ത ചെങ്കള പഞ്ചായത്തിലെ 47 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7037 പേര്
വീടുകളില്‍ 6710 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 327 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7037 പേരാണ്. പുതിയതായി 396 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 360 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.662 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 552 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.