തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷെന്ന തരത്തില്‍ പ്രചരിക്കുന്നത് ഒഐസിസി പ്രവര്‍ത്തകയുടെത്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് സ്വപ്നയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ബഹ്റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഷീജ നടരാജിന്റേതാണ് ചിത്രം.
2016 മാര്‍ച്ചില്‍ ബഹ്റൈനില്‍ ഹൈദരലി തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോയാണിതെന്നും സ്വപ്ന സുരേഷ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീജ നടരാജ് പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷീജ നടരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്.