കൊവിഡിനെ പ്രതിരോധിക്കാൻ കേരളം ഒന്നടങ്കം പോരാടുകയാണ്. മാസ്കും, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്. ദിനംപ്രതി രോഗബാധിതരുടെ എണ്ണവും വദ്ധിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം പകരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതിനിടയിലാണ് മാസ്ക് പോലും വേണ്ടെന്ന് പറഞ്ഞ് ചിലർ നിരത്തിലിറങ്ങിന്നത്. കേരളത്തിലെ കാഴ്ച തന്നെയാണിത്.മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയ പള്ളി വെെദികനോട് പൊലീസ് മാസ്ക് ധരിക്കൻ ആവശ്യപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വെെറലാവുന്നത്. തെഹൽക്ക മുൻ മാനേജിംഗ് എഡിറ്റർ മാത്യു സാമുവലാണ് ഈ രംഗം ഫേസ്ബുക്കിൽ പങ്കുവച്ചത്. “വേറൊരു ഭ്രാന്തൻ… !ഇയാളെ മെന്റൽ ആശുപത്രിയിൽ ആണ് കൊണ്ടുപോകേണ്ടത്… !”എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.മാസ്ക് വയ്ക്കാൻ പൊലീസ് പറയുമ്പോൾ ദെെവ നിയമേ കൊണ്ടു നടക്കുകയുള്ളൂ എന്നാണ് വെെദികന്റെ മറുപടി. മാസ്ക് ധരിക്കില്ലാ എന്ന് വാ പൊത്തിപ്പിടിച്ചുകൊണ്ട് കടുപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാൽ മാസ്കാകട്ടെ വെെദികന്റെ കാലൻ കുടയുടെ പിടിയിൽ തൂക്കിയിട്ടുമുണ്ട്.പ്രാണഭയവും മരണഭയവുമില്ലെന്നും ഞങ്ങളെ വിശ്വാസത്തിൽ മാസ്ക് ധരിക്കാൻ പാടില്ലെന്നും ഇയാൾ ആൾക്കൂട്ടത്തിനു നേരെ കയർത്തുപറയുന്നു. ജീവിച്ചിരുന്നാലല്ലേ ദെെവമുള്ളൂവെന്നും ആൾക്കൂട്ടം പറയുന്നുണ്ട്. ഇയാൾക്ക് മെന്റെൽ ആണെന്നും പോസ്റ്റിനു താഴെ കമൻറുകളുണ്ട്. “വിശ്വാസമനുസരിച്ച് മാസ്ക്ക് ധരിക്കില്ല, എന്നാൽ മുഖം പൊത്തി പിടിക്കുന്നുമുണ്ട്, ഇയ്യാളെ വല്ല ഊളൻപാറയിലും കൊണ്ടിട്, മുഴുത്ത വട്ടാണ്” എന്നിങ്ങനെയാണ് കമൻ്റുകൾ.