പത്തനംതിട്ട: അടൂരില്‍ നവജാതശിശുവിനെ പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ എ.അജയ് (32), കുട്ടിയുടെ അമ്മ മാരൂര്‍ ഒഴുക്കുപാറ കിഴക്കേതില്‍ ലിജ (33) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യവിവാഹം വേര്‍പിരിഞ്ഞുനിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടില്‍തന്നെ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലിജ വീട്ടില്‍ പ്രസവിച്ച കുട്ടിയെ ഇരുവരും ചേര്‍ന്ന് പള്ളിക്ക് മുമ്ബില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ശിശുസംരക്ഷണസമിതിയിലാണുള്ളത്.