കോവിഡ് 19 -ജില്ലാ പോലീസ് ചീഫ് ഇനി നേരിട്ട് പരാതി സ്വീകരിക്കില്ല ,പരാതികൾ ഇ -മെയിൽ മുഖേന മാത്രം
കാസർകോട്:കോവിഡ് പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഇനി നേരിട്ട് ആരിൽനിന്നും പരാതികൾ സ്വീകരിക്കില്ല.പകരം ഇ-മെയിൽ മുഖേന പരാതികൾ നൽകാനാണ് ജില്ല പോലീസ് ആസ്ഥാനത്തു നിന്നുള്ള അറിയിപ്പ്.spksgd.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലാണ് പരാതികൾ അയക്കേണ്ടത്.