ന്യൂഡൽഹി :ഗല്‍വാനില്‍ നിന്ന് ചൈന പിന്മാറിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം ഒരുകിലോമീറ്റര്‍ പിന്നോട്ട് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.
നദീതീരത്ത് അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലത്ത് ചൈനീസ് സൈനികര്‍ നിര്‍മ്മിച്ച താല്‍ക്കാലിക സ്ട്രക്ച്ചറുകള്‍ ഇരുവശവും നീക്കം ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.