പ്രതിരോധം ശക്തമാക്കുന്നു ചട്ടഞ്ചാൽ ,പൊയിനാച്ചി, ബെണ്ടിച്ചാൽ ഉൾപ്പെടെ ചെമ്മനാട് പഞ്ചായത്തിലെ അഞ്ചുവാർഡുകൾ ഒരാഴ്ചത്തേക്ക് പൂർണമായും പൂട്ടിയിടും ,ജാഗ്രതാ മുന്നറിയുപമായി അധികൃതർ
കാസർകോട് : കാസർകോടും കോവിഡ് ഭീതി ഇരട്ടിക്കുന്നു , ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതും ഇളവുകളിൽ ഉണ്ടായ വീഴച്ചകളുമാണ് കാസർകോട്ടെ ചില പ്രദേശങ്ങൾ മഹാമാരിയുടെ വിപത്ത് അറിഞ്ഞു തുടങ്ങിയത് .അതിനിടെ ചട്ടഞ്ചാലിലെ പച്ചക്കറി വ്യാപാരിക്കും തൈര സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ചെമ്മനാട് പഞ്ചായത്തിലെ ചില പ്രദേശങ്ങൾ പൂർണമായും അടച്ചിടും.ചട്ടഞ്ചാൽ , പൊയ്നാച്ചി , ബെണ്ടിച്ചാൽ പ്രദേശങ്ങൾ ഉൾപ്പെടെ പഞ്ചായത്തിലെ 7,8,9,10,11 വാർഡുകൾ അടച്ചിടാൻ തീരുമാനിച്ചു.ജില്ലാ കലക്ടരുടെ ഉത്തരവ് പ്രകാരം ഇന്നുമുതൽ 7 ദിവസത്തേയ്ക്ക് എല്ലാ വിഭാഗം കടകളും മറ്റു സ്ഥാപനങ്ങളും അടച്ചിടാൻ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ ഹാജി സെക്രട്ടറി ദേവദാസ്, മേൽപറമ്പ് പോലീസ് സ്റ്റേഷൻ സി ഐ ബെന്നിലാലു എസ്.ഐ പദ്മനാഭൻ ഹെൽത്ത് ഇൻസ്പെക്ടർ ഡോ.കായിഞ്ഞി തുടങ്ങിയവർ ചർച്ചക്കൊടുവിൽ തീരുമാനമായി