ബൊളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രമണിഞ്ഞയാളാണെന്ന് പാരാനോർമൽ വിദഗ്ദ്ധർ. അമേരിക്കയിലെ പാരാനോർമൽ വിദഗ്ദ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാർസണനും, ഭാര്യ ട്രീസ ലാർസനുമാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി എത്തിയത്.’സുശാന്ത് മരണമടഞ്ഞത് മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ്. ആർക്കുവേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണെന്ന് മാത്രമറിയാം. മരണകാരണം ആത്മഹത്യയല്ല, കറുത്തവസ്ത്രമണിഞ്ഞയാളാണ് ഇതിന് പിന്നിൽ’- ലാർസൻ പറഞ്ഞു.ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ വീഡിയോ ചാറ്റിലാണ് ലാർസന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസമാണ് മുംബയ് ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്.