മുണ്ടക്കയം: മുണ്ടക്കയത്ത് നാലുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. ഒന്നരമാസമായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി.
നാലു നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ മുണ്ടക്കയം സ്വദേശി അഭിജിത്ത് (20) ആണ് പൊലീസ് പിടിയിലായത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ദേഹ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ഉന്നത സ്ഥാനത്ത് എത്തി; തലശ്ശേരി സബ് കളക്ടറുടെ ഐ.എ.എസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ
മൂന്നുമാസം മുമ്ബ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. സ്നേഹം നടിച്ച് ഇടയ്ക്കിടെ കുട്ടിയെ വീട്ടിലേക്ക് ഇയാള്‍ കൊണ്ടുപോകുമായിരുന്നു. ഈ സമയത്താണ് പീഡിപ്പിച്ചതെന്നാണ് വിവരം. രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മുണ്ടക്കയം സിഐ സി. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.