ഡല്‍ഹി: കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്.
വായുവില്‍ തങ്ങിനില്ക്കുന്ന ദ്രവകണങ്ങളിലൂടെ കൊവിഡ് പകര്‍ന്നേക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. അടച്ചുപൂട്ടിയ ഇടങ്ങളില്‍ രോഗം അതിവേഗം പടരുന്നത് വായുവിലെ കണങ്ങളിലൂടെയാണ്. ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു.