ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച യുവചിത്രകാരന് നിള അമ്പലത്തറ എന്ന വിനീത് മരണത്തിന് കീഴടങ്ങി.
കാഞ്ഞങ്ങാട്: ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച യുവചിത്രകാരന് മരണത്തിന് കീഴടങ്ങി. നിള അമ്പലത്തറ എന്ന പേരില്‍ അറിയപ്പെടുന്ന വിനീതാ (34)ണ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന പരാമര്‍ശമുള്ള ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തിജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് അതെന്ന് വ്യക്തമാക്കിയിട്ടില്ല. കവിതയെഴുത്തിലും ചിത്രരചനയിലും സജീവമായിരുന്ന വിനീത് അറിയപ്പെടുന്ന നാടകപ്രവര്‍ത്തകനുമായിരുന്നു. നൂറുകണക്കിന് ചിത്രങ്ങള്‍ വരിച്ച വിനീത് കാസര്‍കോട് ജില്ലക്കകത്തും പുറത്തുമുള്ള വേദികളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈയിടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ നാലുദിവസം നീണ്ടുനിന്ന ചിത്രപ്രദര്‍ശനവും നടത്തി. നിരവധി കവിതകള്‍ എഴുതിയ വിനീത് കവിതാസമാഹാരവും പുറത്തിറക്കി, സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ചും സാമൂഹികാവസ്ഥകളെക്കുറിച്ചും ഫേസ് ബുക്കില്‍ കുറിപ്പുകളെഴുതി നവമാധ്യമസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന വിനീതിന്റെ വേർപാട് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അമ്മ ഭാര്ഗവിക്കൊപ്പമായിരുന്നുഈ ഏകമകന്റെ താമസം. ഏകമകന്റെ.