മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ താമസിക്കുന്ന ഗീതാ മോഹന്‍ദാസാണ് മരിച്ചത്. 50 വയസായിരുന്നു. ഇവരുടെ മകന് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതര സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഗീതാ മോഹന്‍ദാസ്.
നേരത്തെ ഡല്‍ഹിയിലും കൊവിഡ് ബാധിച്ച് മലയാളി മരിച്ചിരുന്നു. ഡല്‍ഹി രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി. ഇതോടെ വീണ്ടും എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് ഷാജി മരിച്ചത്.