അഡ്വ.പി.വി.ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡൻറായി നിയമിച്ചു. മുൻ ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്നു
കാസർകോട്:കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.പി.വി.ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡണ്ടായി നിയമിച്ച് ഉത്തരവായി.ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.അഞ്ചു വർഷത്തേക്കാണ് നിയമനം.
കാസർകോട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന പരേതനായ പി.വി.കെ.നമ്പൂതിരിയുടെയും ദേവസേന അന്തർജ്ജനത്തിന്റെയും മകനാണ് ജയരാജൻ.വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് പ്രവർത്തനം തുടങ്ങിയ ജയരാജൻ കാസർകോട്ടെ സാംസ്കാരിക -നിയമ വൃത്തങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് തിരുവനന്തപുരത്ത് ഉന്നത പദവിയിൽ നിയമിതനാകുന്നത്.ജനകീയ നിയമ സാക്ഷരതാ പരിശീലന പരിപാടികളിൽ സജീവമായിരുന്ന ജയരാജൻ ആൾ ഇൻഡ്യ ലോയേഴ്സ് യൂണിയൻ ദേശീയ-സംസ്ഥാന സമിതി അംഗമാണ്.കാസർകോട് ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്നു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻപദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്.ദേശസാൽകൃത ബാങ്കുകളുടെയും എൽ.ഐ.സി.ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെയും നിയമോപദേഷ്ടാവായി പ്രവർത്തിച്ചു.ട്രോമാ കെയർ സൊസൈറ്റി ഭാരവാഹിയായിരുന്ന.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.മെമ്പറും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.കെ.ഗീതയാണ് ഭാര്യ.കോഴിക്കോട് എൻ.ഐ.ടി യിലെ അധ്യാപകൻ ഡോ വി.കെ,ശ്രീകാന്തിന്റെ ഭാര്യ രഞ്ജിനി,കർണാടക ഹാസനിൽ ആയുർവേദ മെഡിസിൻ വിദ്യാർത്ഥി രഞ്ജിത്ത് എന്നിവർ മക്കളാണ്.