കാസർകോട് കൃഷി വകുപ്പിലെ ജോ .ഡയറക്ടർ എസ് സുഷമക്ക് അഡീ.ഡയറക്ടറായി സ്ഥാനക്കയറ്റം
തിരുവനന്തപുരത്ത് സമേതി കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടറായി ചുമതലയേൽക്കും.
കാസർകോട്:ജില്ലാ കൃഷിവകുപ്പിലെ ജോ.ഡയറക്ടറും ആത്മാ പദ്ധതി ഓഫീസറുമായ എസ് . സുഷമയെ കൃഷിവകുപ്പ് അഡീ.ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമിച്ച് സർക്കാർ ഉത്തരവായി.സുഷമ തിരുവനന്തപുരത്തെ സമേതി കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടറായി ഉടൻ ചുമതലയേൽക്കും.ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരാളെ വകുപ്പിലെ അഡീ.ഡയറക്ടറായി നിയമിക്കുന്നത്.
പയ്യന്നൂർ സ്വദേശിനിയായ സുഷമ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകനും എൻ.എസ് .എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എ.ബാലകൃഷ്ണൻ നായരുടെ പത്നിയാണ് .കൊച്ചി ഇന്ത്യൻ നാവികസേനയിലെ ഡോ .അഭിലാഷിന്റെ ഭാര്യ ഡോ .പ്രീതാ നായർ,മെഡിക്കൽ വിദ്യാർത്ഥിനിയായ നമിതാ നായർ എന്നിവർ മക്കളാണ്.